കേരളകാശിചരിതം
Manoj Kumar2024-09-06T22:54:25-05:30കേരളകാശിചരിതം - രചന : ശ്രീ ബാലേന്ദു ആർഷസംസ്കാരമുടലെടുത്തന്നു തൊ- ട്ടീശ്വരസ്ഥാനമാം വാരണാസീപുരം. അപ്പുരം ദർശിച്ചു ദേഹം വെടിഞ്ഞവർ നിഷ്പാപസൗഭാഗ്യമാർജ്ജിപ്പു സന്തതം. ഇപ്രകാരം ബോധ്യമെപ്പേർക്കുമാകയാൽ എപ്രകാരത്തിലെന്നാകിലും കാശിയിൽ ജാഹ്നവീതീർത്ഥത്തിലൊന്നു മുഴുകുവാൻ മാനസം തന്നിൽക്കൊതിക്കുന്നു സജ്ജനം. രാമായണത്തിൽ വിധിച്ചുള്ള മാതിരി രാമേശ്വരപുണ്യ തീർത്ഥം നിറച്ചതാം താമ്രകമണ്ഡുലമേന്തി മോദാന്വിതം ആമ്‌നായവേദികൾ രണ്ടു വയോധികർ കാൽനടയായി പുറപ്പെട്ടു ദൂരെയാം കാശിക്കു, സായുജ്യമോഹമുദിക്കയാൽ. ഗാഢമാം സൗഹൃദമാർന്നവരെങ്കിലും രൂഢമാം വിശ്വാസമൊട്ടു വ്യത്യസ്തമായ് പാലിക്കുമാ രണ്ടു പേരിലൊരാൾ തന്ത്ര- പാതയിൽ പൂജയിലേറെയുറച്ചയാൾ. മറ്റെയാൾ സാത്ത്വികൻ [...]