തിരുവുംപ്ലാവിൽ ദേവസ്വം സനാതന ജീവന വിദ്യാലയം മൂവാറ്റുപുഴ, എറണാകുളം ജില്ല – 686661

സാരസ്വതം 2018

സനാതന ജീവന വിദ്യാലയത്തിലെ അടുത്ത അദ്ധ്യയന വർഷത്തെ പഠന പരിപാടികൾക്ക് മെയ് മാസം ഒന്നിന് ആരംഭിക്കുന്ന മൂന്നു ദിവസത്തെ സാരസ്വതം സംസ്കൃത-ആദ്ധ്യാത്മിക- വ്യക്തിത്വ വികസന ശില്പശാലയിൽ തുടക്കം കുറിക്കും. തുടർച്ചയായ ഒൻപതാം സാരസ്വതമാണിത്.

ആർക്കൊക്കെ പങ്കെടുക്കാം?
1. അടുത്ത അദ്ധ്യയന വർഷത്തിൽ പ്രവേശനമാഗ്രഹിക്കുന്ന സനാതന വിദ്യാലയത്തിൽ ഇപ്പോൾ പഠിക്കുന്നവർക്ക്.

2. ഈ വർഷം മുതൽ പുതുതായി സനാതന ജീവന വിദ്യാലയത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക്

3. സാരസ്വതം ശില്പശാലയിൽ മാത്രമായി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്.

പ്രായപരിധി

പങ്കെടുക്കുവാൻ ഉയർന്ന പ്രായപരിധി ഇല്ല. ഒന്നാം ക്ലാസ് മുതലുള്ള കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം.

LP വിഭാഗത്തിലുള്ള കുട്ടികളോടൊപ്പം രക്ഷിതാക്കളിലൊരാളെങ്കിലും സാരസ്വതത്തിൽ പങ്കെടുക്കേണ്ടതാണ്.

രജിസ്ട്രേഷൻ

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ക്ഷേത്രം ഓഫീസിൽ നിന്നും ലഭിക്കുന്ന പ്രവേശന പത്രം പൂരിപ്പിച്ച് നല്കേണ്ടതാണ്. ഏപ്രിൽ 14 മുതൽ രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് പ്രവേശനം ലഭിക്കും.

ഒരാൾക്ക്: 500 രൂപ

മൂന്ന് പേർക്ക് ( ഒരു വീട്ടിൽ നിന്നും) : 1000 രൂപ

സൂചനകൾ

ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

സമയക്രമം

May 1 രാവിലെ 8.30 മുതൽ വൈകിട്ട് 7:30 വരെ
MAY 2 രാവിലെ 7:30 മുതൽ വൈകിട്ട് 7:30 വരെ
MAY 3: രാവിലെ 7:30 മുതൽ വൈകിട്ട് 4 വരെ

ശില്പശാലയിൽ പങ്കെടുക്കുന്നവർ ഓരോ ദിവസത്തേയും കാര്യക്രമങ്ങൾക്ക് ശേഷം വീടുകളിലേക്ക് മടങ്ങി അടുത്ത ദിവസം കൃത്യ സമയത്ത് എത്തിച്ചേർന്നാൽ മതിയാകും.
ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ മുൻകൂട്ടി അറിയിച്ചാൽ ലഭ്യതയനുസരിച്ച് താമസ സൗകര്യം ഏർപ്പെടുത്തുന്നതാണ്.

വിശദ വിവരങ്ങൾക്ക്: തിരുവുംപ്ലാവിൽ ക്ഷേത്രം ഓഫീസുമായോ 9048105395 എന്ന നമ്പറിലോ ബന്ധപ്പെടുക,
website: https://keralakashi.org
www.facebook.com/keralakashi