ഐതിഹ്യം – കേരളകാശിയിലെ തീർത്ഥക്കര
Manoj Kumar2024-09-06T22:54:25-05:30പരദുഃഖപരിഹാരശ്രമത്തോളം ശ്രേഷ്ഠമായ ഈശ്വരാരാധന ഇല്ലതന്നെ. ഇതു വ്യക്തമാക്കിത്തരുന്ന ഒരു ഐതിഹ്യം നമുക്കിവിടെ പരിചയപ്പെടാം. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്ത് ആനിക്കാടുള്ള തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യമാണിത്. കാശീ യാത്രയ്ക്കു പുറപ്പെട്ട രണ്ടു പേർ. മോക്ഷം തേടിയാണവരുടെ യാത്ര. കാടുകളും മേടുകളും പുഴകളും താണ്ടിയാണവരുടെ സഞ്ചാരം.. കാശീവിശ്വനാഥദർശനാനന്ദമാണ് ലക്ഷ്യമെന്നതിനാൽ യാത്രാക്ഷീണമൊന്നും ഇവരെ തെല്ലും അലട്ടിയില്ല. എത്രയും വേഗം കാശീവിശ്വനാഥസന്നിധിയിലെത്തുക എന്ന ചിന്തമാത്രമേയുള്ളൂ മനസ്സിൽ. അപ്പോഴാണ് അവരാക്കാഴ്ചകണ്ടത് .മൃതപ്രായയായ ഒരുപശു വഴിയിൽ കിടക്കുന്നു. ശരീരമാസകലം വ്രണങ്ങൾ. അതിൽ ഈച്ചയുംപുഴുക്കളും. ശരീരം അനക്കാൻ [...]