തിരുവുംപ്ലാവിൽ ക്ഷേത്രത്തിൽ ഓൺലൈൻ വഴി വഴിപാടുകൾ ബുക്ക് ചെയ്യുവാൻ ബുക്ക്സേവ ആപ്പ്

കൊറോണ മഹാമാരിയുടെ കാലത്ത് ക്ഷേത്രത്തിൽ നേരിട്ടെത്തി വഴിപാടുകൾ നടത്താൻ കഴിയാത്തവർക്കായി ബുക്ക്സേവ ആപ്പ് വഴി ഓൺലൈൻ ബുക്കിംഗ് നടത്തുവാനുള്ള സംവിധാനം തിരുവുംപ്ലാവിൽ ക്ഷേത്രത്തിൽ ഏർപ്പെടുത്തി.

ഓൺലൈനായി വഴിപാടുകൾ നടത്താനും കാണിക്കയും ദക്ഷിണയും സമർപ്പിക്കുവാനും ഈ ആപ്പിലൂടെ സാധിക്കും.

ബുക്ക്സേവാ ആപ്പ് സേവനങ്ങളുടെ തിരുവുംപ്ലാവിൽ ക്ഷേത്രത്തിലെ ഔപചാരികമായ ഉദ്ഘാടനം ക്ഷേത്ര മേൽശാന്തി ശ്രീകുമാരൻ ഇളയത് നിർവഹിച്ചു. നാരായണൻ ഇളയത് , മനോജ് കുമാർ, നാരായണ ശർമ്മ, ശ്രീകാന്ത് എം.എൻ , ആപ്ലിക്കേഷൻ നിർമ്മിച്ച Init Solutions ലെ സുരേന്ദ്രനാഥ കമ്മത്ത് എന്നിവരും സംബന്ധിച്ചു.

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ആപ്പിക്കേഷൻ ഡൗൺലോഡ് ചെയ്യാം.
Android
https://play.google.com/store/apps/details?id=com.init.bookseva

IPhone
https://apps.apple.com/us/app/bookseva/id1536539889

നേരിട്ട് വെബ് പോർട്ടൽ വഴി ബുക്ക് ചെയ്യുവാൻ സന്ദർശിക്കുക.

www.bookseva.com