ശിവരാത്രി ബലിയിടീൽ പ്രത്യേക അറിയിപ്പ്

1 . സർക്കാർ നിർദ്ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു കൊണ്ടുള്ള ക്ഷേത്ര ചടങ്ങുകളും തീർത്ഥക്കരയിലെ ബലിയിടീൽ ചടങ്ങുകളും മാത്രമാണ് ഈ വർഷത്തെശിവരാത്രിയോടനുബന്ധിച്ച് ഉണ്ടായിരിക്കുക.

2. ക്ഷേത്രപരിസരത്ത് എത്തുന്നവർ കോവിഡ് മാനദണ്ഡങ്ങളും ക്ഷേത്രാചാരങ്ങളും കർശനമായി പാലിച്ചിരിക്കണം.

3 . കോവിഡ് പശ്ചാത്തലത്തിൽ തീർത്ഥക്കരയിലെ ഈ വർഷത്തെ ശിവരാത്രിയോടനുബന്ധിച്ചുള്ള ബലിയിടീൽ ചടങ്ങുകൾ പൂർണമായും മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇതിനായി   VIBO365 e – token ആപ്ലിക്കേഷൻ വഴി ബുക്കിങ്ങിന്  സൗകര്യമൊരുക്കിയിട്ടുണ്ട്.

4. ക്ഷേത്രത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക കൗണ്ടറിലോ ഓൺലൈനായോ ബലിയിടീൽ ടോക്കൺ ബുക്ക് ചെയ്യാം.

ഓൺലൈൻ ബുക്കിംഗിനായി Visit: https://vibo365.com/keralakashi

ബുക്ക് ചെയ്യുമ്പോൾ നൂറു രൂപ അടയ്‌ക്കേണ്ടതാണ്.

ബുക്കു ചെയ്ത ടോക്കൺ സമയത്തിനു 45 മിനിറ്റു മുമ്പായി ക്ഷേത്രത്തിൽ സജ്ജമാക്കുന്ന റിപ്പോർട്ടിംങ്ങ് കേന്ദ്രത്തിൽ എത്തേണ്ടതാണ്.

5. സർക്കാർ ഉത്തരവിൻ പ്രകാരം ഏതെങ്കിലും സാഹചര്യത്തിൽ   ബലിയിടീൽ നടത്താൻ സാധിക്കാതെ വന്നാൽ മുൻ‌കൂർ അടച്ചതുക പിതൃപൂജകൾക്കായി ഉപയോഗിക്കുന്നതാണ്.

6. ആവശ്യമെന്നു തോന്നുന്ന പക്ഷം ഉത്സവ ചടങ്ങുകളിലും  ക്രമീകരണങ്ങളിലും വേണ്ടതായ  ഭേദഗതികൾ വരുത്തുന്നതായിരിക്കും.

മാനേജർ
11-02-2021