തിരുവുംപ്ലാവിൽ ദേവസ്വം സനാതന സ്കൂൾ ഓഫ് ലൈഫിന്റേയുംയും വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റേയുംയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ത്രിദിന സംസ്കൃത-ആദ്ധ്യാത്മിക- വ്യക്തിത്വ വികസന ശിൽപശാല ‘സാരസ്വതം’ 2017 മെയ് 26 വെള്ളിയാഴ്ച്ച ആരംഭിക്കും. തിരുവുംപ്ലാവിൽ ദേവസ്വത്തിലെ ഗൗരീശങ്കരത്തിൽ ആരംഭിക്കുന്ന ശിൽപശാല 28ന് വൈകിട്ട് 4 മണിക്ക് സമാപിക്കും. 9 വയസ്സു മുതൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഈ ശിൽപശാലയിൽ പങ്കെടുക്കാം. ആയാസരഹിതമായ പഠന രീതി വിദ്യാർത്ഥികൾക്ക് സ്വായത്തമാക്കുവാനുതകുന്ന സംസ്കൃകൃത ആസ്വാദന വർഗ്ഗം, പ്രഗത്ഭർ നയിക്കുന്ന വൈവിദ്ധ്യമാർന്ന ക്ലാസുകൾ,സംമ്പൂർണ്ണ കുടുംബപരിശീലന പരിപാടി, സംഗീത ആസ്വാദന കളരി, അഷ്ടപദിക്കച്ചേരി, യോഗാ, പുസ്തകമേള തുടങ്ങിയവ ശിൽപശാലയുടെ ഭാഗമായി നടക്കും. 26 ന് വൈകിട്ട് 4ന് രജിസ്ട്രേഷൻ ആരംഭിക്കും.5 മണിക്ക് നടക്കുന്ന ഉദ്ഘാടന സഭയിൽ വിശ്വസംസ്കൃത പ്രതിഷ്ഠാനം സംസ്ഥാന അദ്ധ്യക്ഷൻ ഡോ.ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ബ്രൈറ്റ്ലാന്റ് ഡിസ്ക്കവറി സ്കൂൾ ചെയർപേഴ്സൺ ശ്രീമതി.ഉഷ വെങ്കടേഷ് ഉദ്ഘാടനം ചെയ്യും.സീമാ ജാഗരൺ മഞ്ച് ദേശീയ സംയോജകൻ ശ്രീ.എ.ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് തിരുവുംപ്ലാവിൽ ദേവസ്വം അക്ഷരശ്ലോകകൂട്ടായ്മ ‘തീർത്ഥം’ അവതരിപ്പിക്കുന്ന അക്ഷരശ്ലോക സദസ്സ്. 27 ന് രാവിലെ 9.30 മുതൽ 12.30 വരെ ഡോ. ശ്രീനാഥ് കാരയാട്ട് നയിക്കുന്ന സമ്പൂർണ്ണ കുടുംബ പരിശീലന പരിപാടി ‘ധന്യമീ ജീവിതം’. ഉച്ചകഴിഞ്ഞ് 2.30 ന് ശ്രീ.പ്രവീൺ കാമ്പ്രം നയിക്കുന്ന സംഗീത ആസ്വാദനക്കളരി, 4.30 ന് സംസ്കൃത പഠന കേളി, 5.30ന് അഷ്ടപദിക്കച്ചേരി. സാരസ്വതം നടക്കുന്ന ദിവസങ്ങളിൽ രാവിലെ 7.30 മുതൽ 8.30 വരെ കോഴിക്കോട് യോഗ സാധനാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ യോഗാചാര്യ സുദർശ്.കെ.എസ് നയിക്കുന്ന യോഗയും 9 മുതൽ 5 വരെ വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തിൽ സംസ്കൃത ആസ്വാദന വർഗ്ഗവും ഉണ്ടായിരിക്കുന്നതാണ്.28 ന് ഉച്ചകഴിഞ്ഞ് ഗ്രാമ പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്.