ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നന്ദിപ്രഭയുടെയും, തെക്കേ നടയിലെ പ്രവേശന കവാടത്തിന്റെയും സമർപ്പണം നവംബർ 19 ശനിയാഴ്ച വൈകിട്ട് ദീപാരാധനയ്ക്കുശേഷം നടന്നു. 2006-ൽ ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരി സമർപ്പിച്ച കേരളത്തിലെ അന്നത്തെ ഏറ്റവും വലിയ നന്ദിവിഗ്രഹത്തിന് അലങ്കാരമായാണ് നന്ദിപ്രഭ നിർമ്മിച്ചിരിക്കുന്നത്. മൂവാറ്റുപുഴ പുനലൂർ സംസ്ഥാന പാതയിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള പ്രധാന വീഥിയിലാണ് അലങ്കാരങ്ങളോടു കൂടിയ പ്രവേശന കവാടം നിർമ്മിച്ചിരിക്കുന്നത്. ‘Indes Builders’ ആണ് രൂപകൽപ്പനയും നിർമ്മാണ മേൽനോട്ടവും നിർവഹിച്ചിരിക്കുന്നത്. നന്ദിപ്രഭ വഴിപാടായി സമർപ്പിക്കുന്നത് കൊŸOക്കൽ ബ്രദേഴ്സാണ്.