ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിൽ വൃശ്ചിക മാസത്തിലെ ആയില്യത്തോടനുബന്ധിച്ച് നടത്തിവരാറുള്ള സർപ്പബലി നാളെ പുതുക്കുളം വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. വൈകുന്നേരം ദീപാരാധനയ്ക്കു ശേഷം ചടങ്ങുകൾ ആരംഭിക്കും. രാവിലെ എട്ടിന് സർപ്പക്കാവിൽ വിശേഷാൽ പൂജകളും നൂറുംപാലും വഴിപാടും ഉണ്ടാകും. വൃശ്ചികത്തിലെ അഷ്ടമിയോടനുബന്ധിച്ചുള്ള അഷ്ടമി ദർശനം 27 ന് രാവിലെ 5.30 ന് നടക്കും. തുടർന്ന് വിശേഷാൽ പൂജകൾ, 9 ന് മഹാക്ഷീരധാര, നവകം, പഞ്ചഗവ്യം അഭിഷേകം, 10.30 ന് ഗൗരിശങ്കര പൂജ എന്നിവ ഉണ്ടാകും.