ഡോ. പി വി വിശ്വനാഥൻ നമ്പൂതിരി രചിച്ച സനാതനസുധ ഗ്രന്ഥത്തിന്റെ പ്രകാശനം ചിന്മയ മിഷൻ കേരള റീജിയൻ ഹെഡ് പൂജ്യ സ്വാമി വിവിക്താനന്ദ സരസ്വതി നിർവഹിച്ചു. പൂർണമായും ഓൺലൈൻ മാധ്യമത്തിലൂടെ നടന്ന ചടങ്ങിൽ പുസ്തകത്തിന്റെ ആദ്യ പ്രതി ശ്രീ കൈതപ്രം വാസുദേവൻ നമ്പൂതിരി സ്വീകരിച്ചു. മൂവാറ്റുപുഴ തിരുവുംപ്ലാവിൽ ദേവസ്വം സനാതനസ്കൂൾ ഓഫ് ലൈഫും പത്തനംതിട്ട ജില്ല കേന്ദ്രമായ ഗീതാപ്രചാരകസമിതിയും സംയുക്തമായി കഴിഞ്ഞ ജൂൺ മുതൽ ഡിസംബർ വരെ നടത്തിയ 51 സനാതനധര്മപരിചയ ക്ലാസ്സുകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കോട്ടയം തൃക്കൈക്കാട്ടു സ്വാമിയാർമഠം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രസരം പബ്ലിക്കേഷൻസിന്റെ സഹകരണത്തോടെയാണ് പ്രസിദ്ധീകരണം.
ഗ്രന്ഥപ്രകാശനച്ചടങ്ങിൽ സ്വാമിയാർമഠം ട്രസ്റ്റ് ഉപാധ്യക്ഷൻ ശ്രീ മധുസൂദനൻ സി പി അധ്യക്ഷതവഹിച്ചു. ഗ്രന്ഥകർത്താവ് ഡോ . പി വി വിശ്വനാഥൻ നമ്പൂതിരി മറുപടി പ്രസംഗം നടത്തി. സനാതനസ്കൂൾ ഓഫ് ലൈഫ് ഡയറക്ടർ നാരായണശർമ സ്വാഗതവും സ്വാമിയാർ മഠം ട്രസ്റ്റ് അംഗം ശ്രീ ബി വി എൻ നമ്പൂതിരി കൃതജ്ഞതയും പറഞ്ഞു.
ചടങ്ങിൽ പ്രസാധകസമിതി അംഗങ്ങളായ ശ്രീ ഹരി ഗണേഷ് , ശ്രീ സൂര്യൻ അയ്യർ, ശ്രീ അജയൻ നമ്പൂതിരി , ശ്രീ രഘു എ ഡി എന്നിവർ ഗ്രന്ഥപരിചയം നടത്തി.
പ്രസരം സംസ്കൃതസമാജത്തിലെ അധ്യാപകരായ ഡോ, ഫ്രാൻസിസ് C T, ഡോ സി എൻ രത്നം, ഡോ . പ്രസന്ന അന്തർജനം എന്നിവരും സ്വാമിയാർ മഠം ട്രസ്റ്റ് അംഗങ്ങളായ ശ്രീ സോമശേഖരൻ എൻ, ശ്രീ നാരായണൻ നമ്പൂതിരി, ശ്രീ ശങ്കരനാരായണൻ നമ്പൂതിരി, ശ്രീ ശൈലേഷ് നമ്പൂതിരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശ്രീമഹേഷ് കൃഷ്ണ വാര്യരുടെ പ്രാർത്ഥനാഗീതത്തോടെ ആരംഭിച്ച ഗ്രന്ഥപ്രകാശന സഭ ശ്രീ ടി എസ് പരമേശ്വരൻ ആലപിച്ച ഐകമത്യസൂക്തത്തോടെയും ശാന്തിമന്ത്രത്തോടെയും പര്യവസാനിച്ചു.
ഗ്രന്ഥത്തെ കൂടുതൽ അറിയുവാനും ബുക്ക് ചെയ്യുവാനും https://sanathanaschool.com/sanathanasudha സന്ദർശിക്കുക. Whatsapp നമ്പർ : 8921389705.
പ്രകാശനച്ചടങ്ങുകളുടെ വിഡിയോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.