കേരള കാശി എന്നു പ്രസിദ്ധമായ ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിൽ, ഭഗവാന്റെ തിരുനാളായ ധനുമാസത്തിലെ തിരുവാതിരയോടനുബന്ധിച്ച് എല്ലാ വർഷവും നടത്തിവരാറുള്ള ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ ചടങ്ങ് മാത്രമായി ഒരു മുറ ഭാഗവത (മൂലം) പാരായണത്തോടെ ആചരിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. 2021 ഡിസംബർ 13 തിങ്കളാഴ്ച രാവിലെ 6 മണിക്ക് വിഷ്ണു സഹസ്രനാമജപത്തോടെ ഭാഗവത പാരായണം ആരംഭിക്കും. ശ്രീമദ് ഭാഗവത പാരായണത്തിന് ബ്രഹ്മശ്രീ. കുറിച്ചി ഉണ്ണിക്കൃഷ്ണ ശർമ്മ ആചാര്യത്വം വഹിക്കും. 19 ന് ഞായറാഴ്ച രാവിലെ 11 മണിയോടെ പാരായണം സമർപ്പിക്കും.

13 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ തിരുവുംപ്ലാവിൽ ക്ഷേത്ര സന്നിധിയിലെത്തി പാരായണം നടത്തുവാൻ  ഭാഗവതോപാസകർക്കും ഭാഗവത പഠിതാക്കൾക്കും അവസരമുണ്ടായിരിക്കുന്നതാണ്. ആഗ്രഹിക്കുന്നവർ ഇവിടെ എത്തിച്ചേരുന്ന ദിവസവും സമയവും മുൻകൂട്ടി 9048105395 എന്ന നമ്പറിൽ whatsapp message ആയി അറിയിച്ചാൽ വളരെ സന്തോഷം🙏

തിരുവാതിര ആഘോഷം, ലക്ഷാർച്ചന
ഡിസംബർ 20 തിങ്കളാഴ്ച

തിരുവാതിര നാളായ ഡിസംബർ 20 തിങ്കളാഴ്ച രാവിലെ 7 മണി മുതൽ വേദസാര ശിവസഹസ്രനാമ ലക്ഷാർച്ചന ആരംഭിക്കും. തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ. മനയത്താറ്റില്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. ദീപാരാധനയ്ക്കു ശേഷം ലക്ഷാർച്ചന പൂർത്തിയാക്കിയ കലശങ്ങൾ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് കലശാഭിഷേകം നടക്കും.

മാനേജർ,
തിരുവുംപ്ലാവിൽ ദേവസ്വം

അന്വേഷണങ്ങൾക്ക്:

ഫോൺ: 04852831071
09207732152

Online booking
www.keralakashi.org
https://online.keralakashi.org/pooja-booking

Google pay number
9995010774

Android app

https://play.google.com/store/apps/details?id=com.cloudd.thiruvumplavil