വാർത്തകളും വിശേഷങ്ങളും 2018
1 .കലശദിനം ഏപ്രിൽ 19 മുതൽ 21 വരെ
2 .ശ്രീശങ്കരജയന്തി ജ്ഞാനപ്രദക്ഷിണം ഏപ്രിൽ 20
3 .സരസ്വതം ശില്പശാല മെയ് 1,2,3 തീയതികളിൽ
4 .തീയാട്ട് 2018 ഏപ്രിൽ 30 തിങ്കളാഴ്ച്ച
5 .വിശേഷാൽ വഴിപാടുകൾ

തീർത്ഥക്കരയിൽ ഉണക്കൽ വച്ച് ബലിയിടീൽ ആരംഭിക്കുന്നു
2018 മെയ് 15 മുതൽ ഈ സൗകര്യം നിലവിൽ വരുന്നതാണ്.പതിവ് രീതിയിലുള്ള ബലിയിടീൽ ചടങ്ങുകൾ(ഉണക്കലരി ഉപയോഗിച്ച്)മാറ്റമില്ലാതെ തുടരും. ഉണക്കൽ വച്ച് ബലി ഇടുവാൻ ആഗ്രഹിക്കുന്നവർ തലേദിവസം ക്ഷേത്രം ഓഫീസിൽ വിവരം അറിയിക്കേണ്ടതാണ്.ആണ്ട് ശ്രാദ്ധം ഉണക്കൽ വച്ച് നടത്തുന്നത് ഉത്തമമാണ്.

സുബ്രഹ്മണ്യഅഷ്ടോത്തരശതനാമ സമൂഹജപവും ഒറ്റ നാരങ്ങാ സമർപ്പണവും

സുബ്രഹ്മണ്യസ്വാമി പ്രീതിക്കായി നടത്തുന്ന ഒരു വഴിപാടാണ് ഇത്. അഭീഷ്ടകാര്യസിദ്ധിയാണ് ഫലം.കൂടാതെ ചൊവ്വാദോഷമുള്ളവരും, ഗ്രഹനിലയിൽ ചൊവ്വ അനിഷ്ട സ്ഥാനത്ത് നിൽക്കുന്നവരും ചൊവ്വാദശ,അപഹാരം മുതലായവ ഉള്ളവരും ഈ വഴിപാട് നടത്തുന്നത് ഉത്തമമാണ്