“തീർത്ഥം” വാർഷിക അനുഷ്ഠാന സൂചിക ഗുരുപൂർണിമ ദിനത്തിൽ പ്രകാശനം ചെയ്തു. കോപ്പികൾ തിരുവുംപ്ലാവിൽ ക്ഷേത്ര കൗണ്ടറിൽ നിന്നോ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയോ ലഭിക്കും

https://bit.ly/3knpw2S

“തീർത്ഥം” എന്ന പേരിൽ ഒരു വാർഷിക അനുഷ്ഠാന സൂചിക കഴിഞ്ഞ 11 വര്ഷങ്ങളായി മൂവാറ്റുപുഴ തിരുവുംപ്ലാവിൽ ദേവസ്വം സനാതന സ്കൂൾ ഓഫ് ലൈഫ് പ്രസിദ്ധീകരിച്ചു വരുന്നു. ഒരു വ്യക്തി ജീവിതത്തിൽ സാമാന്യമായി അനുഷ്ഠിക്കേണ്ട ആചാരങ്ങൾ അനുഷ്ഠാനങ്ങൾ ധർമ്മങ്ങൾ എന്നിവ യഥാവിധി അനുഷ്ഠിക്കുവാൻ സഹായകമാണ് തീർത്ഥം വാർഷിക അനുഷ്ഠാന സൂചിക.

പിറന്നാൾ , ശ്രാദ്ധം എന്നിവയുടെ ആചരണം എങ്ങനെയെന്ന് ഏതൊരു വ്യക്തിയും നിശ്ചയമായും അറിഞ്ഞിരിക്കേണ്ടതാണ്. എന്നാൽ പലപ്പോഴും തങ്ങളുടെ ജന്മനക്ഷത്രം അറിഞ്ഞാൽ പോലും പിറന്നാളെന്നാണ് എന്ന് പലരും അറിയാതെ പോകുന്നു. സൗകര്യപൂർവം ഇംഗ്ലീഷ് കലണ്ടർ അനുസരിച്ചുള്ള ജനനത്തീയതി (Date of Birth ) ആഘോഷിക്കുന്നതായാണ് കണ്ടുവരുന്നത്. എന്നാൽ ജന്മനക്ഷത്രപ്രകാരം പിറന്നാൾ ആചരിക്കുന്നതിന്റെ പ്രത്യേകതയും പ്രാധാന്യവും “തീർത്ഥ” ത്തിൽ വ്യക്തമാക്കുന്നുണ്ട്.

ശ്രാദ്ധത്തിന്റെ കാര്യവും അങ്ങനെതന്നെ. നമ്മുടെ പൂർവികർക്കായി ശ്രദ്ധാപൂർവം ചെയ്യേണ്ട ശ്രാദ്ധം നാളനുസരിച്ചു കണ്ടു പിടിക്കുവാൻ പലർക്കും അറിയില്ല എന്നത് ഒരു വസ്തുതയാണ്.

തീർത്ഥം വാർഷിക അനുഷ്ഠാന സൂചിക എന്ന ഈ ചെറിയ പുസ്തകം ഇതിനെല്ലാം ഒരു പരിഹാരമാണ്. ജന്മനക്ഷത്രവും ജന്മമാസവും അറിയാമെങ്കിൽ വളരെ എളുപ്പത്തിൽ പിറന്നാൾ ദിവസം കണ്ടുപിടിച്ച് ആചരിക്കുവാൻ/ആഘോഷിക്കുവാൻ തീർത്ഥം പ്രയോജനപ്പെടും. അതുപോലെ കുടുംബത്തിലെ പൂർവികരുടെ ശ്രാദ്ധദിനങ്ങളും കൃത്യമായി അറിഞ്ഞ് ആചരിക്കുവാനും സാധിക്കും.

ഇതിനു പുറമെ വ്രതങ്ങൾ, വിശേഷദിവസങ്ങൾ, വിദ്യാർത്ഥികളുടെ നിത്യാചാരങ്ങൾ, സന്ധ്യാനാമങ്ങൾ, വന്ദനശ്ലോകങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചിട്ടുള്ള ഈ കൈപ്പുസ്തകം ഇന്നത്തെ തലമുറയ്ക്ക് ഏറെ പ്രയോജനപ്പെടും എന്നതിൽ സംശയമില്ല.

വ്യക്തികൾ, സംഘടനകൾ, ക്ഷേത്രങ്ങൾ എന്നിവർക്ക് ഓരോന്നായോ ഒരുമിച്ചു കൂടുതൽ കോപ്പികളോ ബുക്ക് ചെയ്യുവാൻ സൗകര്യമുണ്ട്. മുൻകൂട്ടി ബുക്കുചെയ്താൽ ആവശ്യമുള്ള കോപ്പികൾ യഥാസമയം എത്തിക്കുവാൻ സഹായകമാവും.