മഹത്തായ സംസ്കൃതഭാഷയെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2015 ഓഗസ്റ്റ്‌ 23 ഞായറാഴ്ച ലോകമെങ്ങും “ഗൃഹം ഗൃഹം സംസ്കൃതം ” എന്ന പേരിൽ ഗൃഹസമ്പർക്കയജ്ഞം നടത്തുകയാണ്. സംസ്കൃതത്തിന്റെ മഹത്ത്വ മറിയിക്കുന്ന ലഘുലേഖകളും സരളസംസ്കൃത പുസ്തകങ്ങളുമായി സംസ്കൃത പ്രേമികൾ അന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ വീടുകൾ തോറും കയറിയിറങ്ങി നടത്തുന്ന ഈ അന്തർദേശീയ സംസ്കൃതപ്രചരണ യജ്ഞത്തിൽ നിങ്ങൾക്കും പങ്കാളികളാകാം. സംസ്കൃതഭാരതിയുടെ കേരളഘടകമായ വിശ്വ സംസ്കൃത പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ യജ്ഞത്തിൽ തിരുവുംപ്ലാവിൽ ദേവസ്വം സനാതന സ്കൂൾ ഓഫ് ലൈഫും പങ്കെടുക്കുന്നു.. ഞങ്ങളോടൊപ്പം ഈ ഗൃഹസമ്പർക്ക യജ്ഞത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി അറിയിച്ചാൽ ആവശ്യമുള്ളത്ര ലഘുലേഖകളും പുസ്തകങ്ങളും നൽകുന്നതാണ്.

നമ്മെ നാമാക്കിയ സംസ്കൃതാംബയ്ക്കായി നമ്മുടെ ആയുസ്സിലെ ഏതാനും മണിക്കൂറുകൾ നമുക്ക് നീക്കി വയ്ക്കാം!!!!

ജയതു സംസ്കൃതം ! ജയതു മനുകുലം!!

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :

ഡയറക്ടർ
സനാതന സ്കൂൾ ഓഫ് ലൈഫ്
തിരുവുംപ്ലാവിൽ ദേവസ്വം
മൂവാറ്റുപുഴ – 686661