കേരള കാശി എന്ന പ്രസിദ്ധമായ മൂവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിന്റെ ഔദ്യോഗിക ഓൺലൈൻ പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും പ്രവർത്തന സജ്ജമാവുകയാണ്. ഭക്തജനങ്ങൾക്ക് ക്ഷേത്രവിശേഷങ്ങൾ അറിയുന്നതിനും വഴിപാടുകൾ ക്ഷേത്ര കൗണ്ടറിൽ ചെയ്യുന്നതു പോലെ തന്നെ ബുക്കു ചെയ്യുവാനും 24   മണിക്കൂറും പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ സാധിക്കും.

മേൽപറഞ്ഞ ഓൺലൈൻ സംവിധാനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം  2021 ഒക്ടോബർ മാസം പത്താം തീയതി രാവിലെ 10 മണിക്ക് പ്രശസ്ത സിനിമ സംവിധായകൻ ശ്രീ. മേജർ രവി ഓൺലൈൻ ആയി നിർവഹിക്കും.

എല്ലാ സജ്ജനങ്ങളെയും ഈ ചടങ്ങിനു ഭാഗമാകുവാൻ സ്നേഹാദരപൂർവം ക്ഷണിച്ചുകൊള്ളുന്നു.

ഓൺലൈൻ ബുക്കിംഗ് പോർട്ടൽ : https://online.keralakashi.org/

വിശദവിവരങ്ങൾക്കും സാങ്കേതിക സഹായങ്ങൾക്കും 9207732152 എന്ന  വാട്സാപ്പ് നമ്പറിൽ മെസ്സേജ് അയക്കുക.