മൂവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് ആനന്ദലഹരീപാരായണവും ഭാരതീപൂജയും നടന്നു.

സൗന്ദര്യലഹരീ ഉപാസനാ മണ്ഡലിയുടെ ആഭിമുഖ്യത്തിൽ രാവിലെ 9 നു നടന്ന  ആനന്ദലഹരീ പാരായണത്തിൽ  ആനന്ദലഹരി എന്നറിയപ്പെടുന്ന സൗന്ദര്യലഹരിയുടെ ആദ്യ 41 ശ്ലോകങ്ങളാണ്  പാരായണം ചെയ്തത് . ആനന്ദലഹരിയിൽ  ആദരണീയ ഉത്തമ കെ. നമ്പൂതിരി ജഗദംബികയുടെ മഹിമാഭാഷണം നടത്തി . തുടർന്ന് 10 മണിക്ക് സൗന്ദര്യലഹരി ഉപാസനാ മണ്ഡലിയുടെ നവരാത്രിക്കാല ദൃശ്യ-ശ്രവ്യ ലഹരിയുടെ ഭാഗമായി ഡോ. എടനാട് രാജൻ നമ്പ്യാർ അവതരിപ്പിച്ച  ചാക്യാർ കൂത്ത്.നടന്നു.

11:30  ന് വിശ്വസംസ്കൃത പ്രതിഷ്ഠാനം എറണാകുളം ജില്ലയും  സനാതനാ സ്കൂൾ ഓഫ്‌ലൈഫും സംയുക്തമായി സംഘടിപ്പിച്ച  ഭാരതീപൂജയും സംസ്കൃത സമാജ നിധി സമർപ്പണവും നടന്നു. വിശ്വസംസ്കൃതപ്രതിഷ്ഠാനം എറണാകുളം ജില്ലാ അധ്യക്ഷൻ ഡോ .എടനാട്‌ രാജൻ നമ്പ്യാർ അധ്യക്ഷനായ ചടങ്ങിൽ ഡോ . പി കെ ശങ്കരനാരായണൻ ഭാരതീപൂജാ സന്ദേശം നൽകി. തുടർന്ന്എ സംസ്കൃതസമാജനിധി സമർപ്പണം നടന്നു. എറണാകുളം ജില്ലാ കാര്യദർശി ശ്രീ മോഹൻലാൽ, മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലർ ശ്രീമതി രാജശ്രീ രാജു, സനാതനസ്കൂൾ ഓഫ് ലൈഫ്  ഡയറക്ടർ നാരായണ ശർമ്മ, കുമാരി നീരജ രാജഗോപാൽ, സരസ്വതി എന്നിവർ സംസാരിച്ചു.