
our Downloads
ലക്ഷ്മണ സാന്ത്വനം രാമനവമി - ജ്ഞാനപ്രദക്ഷിണം കാവ്യാസ്വാദനത്തിന്റെ ആനന്ദാനുഭൂതി പകർന്ന അവധാനകല
latest News
-
THIRUVUMPLAVIL DEVASWOM
Payments towards Vazhipadu and donations towards Renovation, Sanathana School of Life etc. can be made in favour of "THIRUVUMPLAVIL DEVASWOM" . Bank account details are given below: Account Number : 50200000269592 Bank & Branch : HDFC Bank, Muvattupuzha IFSC Code : HDFC0001486
-
വാർത്തകളും വിശേഷങ്ങളും വാർത്തകളും വിശേഷങ്ങളും 20181 .കലശദിനം ഏപ്രിൽ 19 മുതൽ 21 വരെ2 .ശ്രീശങ്കരജയന്തി ജ്ഞാനപ്രദക്ഷിണം ഏപ്രിൽ 203 .സരസ്വതം ശില്പശാല മെയ് 1,2,3 തീയതികളിൽ4 .തീയാട്ട് 2018 ഏപ്രിൽ 30 തിങ്കളാഴ്ച്ച5 .വിശേഷാൽ വഴിപാടുകൾതീർത്ഥക്കരയിൽ ഉണക്കൽ വച്ച് ബലിയിടീൽ ആരംഭിക്കുന്നു2018 മെയ് 15 മുതൽ ഈ സൗകര്യം നിലവിൽ വരുന്നതാണ്.പതിവ് രീതിയിലുള്ള ബലിയിടീൽ ചടങ്ങുകൾ(ഉണക്കലരി ഉപയോഗിച്ച്)മാറ്റമില്ലാതെ തുടരും. ഉണക്കൽ വച്ച് ബലി ഇടുവാൻ ആഗ്രഹിക്കുന്നവർ തലേദിവസം ക്ഷേത്രം ഓഫീസിൽ വിവരം അറിയിക്കേണ്ടതാണ്.ആണ്ട് ശ്രാദ്ധം ഉണക്കൽ വച്ച് നടത്തുന്നത് ഉത്തമമാണ്.സുബ്രഹ്മണ്യഅഷ്ടോത്തരശതനാമ സമൂഹജപവും ഒറ്റ നാരങ്ങാ സമർപ്പണവുംസുബ്രഹ്മണ്യസ്വാമി പ്രീതിക്കായി നടത്തുന്ന ഒരു വഴിപാടാണ് ഇത്. അഭീഷ്ടകാര്യസിദ്ധിയാണ് ഫലം.കൂടാതെ ചൊവ്വാദോഷമുള്ളവരും, ഗ്രഹനിലയിൽ ചൊവ്വ അനിഷ്ട സ്ഥാനത്ത് നിൽക്കുന്നവരും ചൊവ്വാദശ,അപഹാരം മുതലായവ ഉള്ളവരും ഈ വഴിപാട് നടത്തുന്നത് ഉത്തമമാണ്.
-
Saraswatham-2018 തിരുവുംപ്ലാവിൽ ദേവസ്വം സനാതന ജീവന വിദ്യാലയംമൂവാറ്റുപുഴ, എറണാകുളം ജില്ല - 686661സാരസ്വതം 2018സനാതന ജീവന വിദ്യാലയത്തിലെ അടുത്ത അദ്ധ്യയന വർഷത്തെ പഠന പരിപാടികൾക്ക് മെയ് മാസം ഒന്നിന് ആരംഭിക്കുന്ന മൂന്നു ദിവസത്തെ സാരസ്വതം സംസ്കൃത-ആദ്ധ്യാത്മിക- വ്യക്തിത്വ വികസന ശില്പശാലയിൽ തുടക്കം കുറിക്കും. തുടർച്ചയായ ഒൻപതാം സാരസ്വതമാണിത്.ആർക്കൊക്കെ പങ്കെടുക്കാം?1. അടുത്ത അദ്ധ്യയന വർഷത്തിൽ പ്രവേശനമാഗ്രഹിക്കുന്ന സനാതന വിദ്യാലയത്തിൽ ഇപ്പോൾ പഠിക്കുന്നവർക്ക്.2. ഈ വർഷം മുതൽ പുതുതായി സനാതന ജീവന വിദ്യാലയത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക്3. സാരസ്വതം ശില്പശാലയിൽ മാത്രമായി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്.പ്രായപരിധിപങ്കെടുക്കുവാൻ ഉയർന്ന പ്രായപരിധി ഇല്ല.ഒന്നാം ക്ലാസ് മുതലുള്ള കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം.LP വിഭാഗത്തിലുള്ള കുട്ടികളോടൊപ്പം രക്ഷിതാക്കളിലൊരാളെങ്കിലും സാരസ്വതത്തിൽ പങ്കെടുക്കേണ്ടതാണ്.രജിസ്ട്രേഷൻപങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ക്ഷേത്രം ഓഫീസിൽ നിന്നും ലഭിക്കുന്ന പ്രവേശന പത്രം പൂരിപ്പിച്ച് നല്കേണ്ടതാണ്. ഏപ്രിൽ 14 മുതൽ രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് പ്രവേശനം ലഭിക്കും.രജിസ്ട്രേഷൻ:ഒരാൾക്ക്: 500 രൂപമൂന്ന് പേർക്ക് ( ഒരു വീട്ടിൽ നിന്നും) : 1000 രൂപസൂചനകൾശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.സമയക്രമംMay 1 രാവിലെ 8.30 മുതൽ വൈകിട്ട് 7:30 വരെMAY 2 രാവിലെ 7:30 മുതൽ വൈകിട്ട് 7:30 വരെMAY 3: രാവിലെ 7:30 മുതൽ വൈകിട്ട് 4 വരെശില്പശാലയിൽ പങ്കെടുക്കുന്നവർ ഓരോ ദിവസത്തേയും കാര്യക്രമങ്ങൾക്ക് ശേഷം വീടുകളിലേക്ക് മടങ്ങി അടുത്ത ദിവസം കൃത്യ സമയത്ത് എത്തിച്ചേർന്നാൽ മതിയാകും.ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ മുൻകൂട്ടി അറിയിച്ചാൽ ലഭ്യതയനുസരിച്ച് താമസ സൗകര്യം ഏർപ്പെടുത്തുന്നതാണ്.വിശദ വിവരങ്ങൾക്ക്: തിരുവുംപ്ലാവിൽ ക്ഷേത്രം ഓഫീസുമായോ 9048105395 എന്ന നമ്പറിലോ ബന്ധപ്പെടുക,website: www.keralakashi.org
